home_buyers_guide

വീട് വാങ്ങുന്നവർക്കുള്ള ഗൈഡ്

വീട് വാങ്ങുന്നവർക്ക് മാത്രമായിട്ടുള്ള ഗൈഡ് ഉപയോഗിക്കുന്നതിലൂടെ.

വീട് ഊഷ്മളതയും സുരക്ഷിതത്വവും സന്തോഷവും നൽകും, ഒപ്പം നിങ്ങളുടെ കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന നിമിഷത്തിൻ്റെ സന്തോഷകരമായ ഓർമ്മകൾ നൽകുകയും ചെയ്യും. എല്ലാ വീട്ടുടമസ്ഥരും അവരുടെ വീടിനെക്കുറിച്ച് അഭിമാനത്തോടെയും ആത്മാർത്ഥയോടെയും ആണ് സംസാരിക്കുക. നിങ്ങൾക്കും ചില പ്ലാനിംഗിലൂടെ ഒരു വീട്ടുടമ എന്ന് അഭിമാനത്തോടെ പറയാൻ സാധിക്കും.

'സ്വന്തമായി ഒരു വീട്' എന്നത് നമ്മളിൽ മിക്കവരുടെയും ആഗ്രഹമാണെങ്കിലും, വാടക വീട്ടിൽ താമസിക്കുന്നതും വീട്ടുടമസ്ഥതയും താരതമ്യം ചെയ്യാൻ ഒരാൾ ആഗ്രഹിച്ചേക്കാം. ഒരു വീട് വാങ്ങുന്നതാണോ അതോ വാടക വീട്ടിൽ താമസിക്കുന്നതാണോ അനുയോജ്യം എന്നറിയാൻ തുടർന്ന് വായിക്കുക.

ഒരു വീട് സ്വന്തമാക്കുന്നതിന്‍റെ നേട്ടങ്ങൾ

ഒരു വീട് വാടകയ്‌ക്കെടുക്കുന്നതിൽ പണച്ചെലവ് കുറവാണെന്നത് ശരിയാണെങ്കിലും, വീട് വാങ്ങുന്നതിൻ്റെ നേട്ടം വാടകയെക്കാൾ കൂടുതലായിരിക്കും.

  • നിങ്ങളുടെ സ്വന്തം വീട് നിങ്ങൾക്ക് സ്ഥിരതയും ദീർഘകാല സുരക്ഷയും നൽകും ; നിങ്ങൾ ഭൂവുടമയുമായും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായും ഇടപെടേണ്ടതില്ല.
  • നിങ്ങളുടെ വീട് നിങ്ങൾക്ക് വൈകാരികമായിട്ടുള്ള സുരക്ഷിതത്വബോധം നൽകും ; നിങ്ങൾക്ക് പൂർണ്ണ സുഖം അനുഭവിക്കാൻ കഴിയുന്ന നിങ്ങളുടേതായ ഒരു ഇടം ആണിത്.
  • നിങ്ങളുടെ വീട് നിങ്ങളുടെ വിജയത്തിൻ്റെയും നേട്ടങ്ങളുടെയും പ്രതീകമാണ്.
  • കാലക്രമേണ മൂല്യം വർദ്ധിക്കാൻ സാധ്യതയുള്ള ഒരു ആസ്തിയാണ് നിങ്ങളുടെ വീട്. പ്രോപ്പർട്ടി മൂല്യം കാലക്രമേണ വർദ്ധിക്കുന്നതിനാൽ വീട് വാങ്ങുന്നതിൽ കാലതാമസം വരുത്തുന്നത് ഭാവിയിൽ ഉയർന്ന ചെലവുകൾക്ക് കാരണമായേക്കാം.
benefits_of_home_loan

ഹോം ലോണിന്‍റെ നേട്ടങ്ങൾ

നിങ്ങൾ പ്രോപ്പർട്ടി വാങ്ങാൻ പദ്ധതിയിടുമ്പോൾ, ആദ്യം മനസ്സിൽ വരുന്നത് ഫണ്ടിൻ്റെ ആവശ്യകതയാണ്. വീട് വാങ്ങുന്നത് സാധാരണയായി ഒരു വ്യക്തി വാങ്ങുന്ന ഏറ്റവും വലിയ ആസ്തിയാണ്. ഈ പർച്ചേസിന് മതിയായ ഫണ്ട് ശേഖരിക്കാൻ വർഷങ്ങളെടുത്തേക്കാം. എന്നിരുന്നാലും, നിങ്ങൾ അത്രയും കാലം കാത്തിരിക്കേണ്ടതില്ല. നിങ്ങളുടെ വീട് വാങ്ങാൻ നിങ്ങൾക്ക് ലോൺ എടുക്കാം. ഇതുവഴി വർഷങ്ങളോളം കാത്തിരിക്കുന്നതിന് പകരം ഇന്ന് തന്നെ ഒരു വീട് സ്വന്തമാക്കിയതിൻ്റെ ഗുണങ്ങൾ നിങ്ങൾക്ക് ആസ്വദിക്കാം. വീട് തന്നെ ഈടായി അല്ലെങ്കിൽ സെക്യൂരിറ്റിയായി നൽകിയാണ് ലെൻഡർ ഹോം ലോൺ നൽകുന്നത്. എല്ലാ ടൈറ്റിൽ ഡീഡുകളും പ്രോപ്പർട്ടി സംബന്ധമായ മറ്റ് ഡോക്യുമെന്‍റുകളും വെരിഫൈ ചെയ്ത് ലെൻഡർ പ്രോപ്പർട്ടിയുടെ കൃത്യത ഉറപ്പുവരുത്തുന്നു. ഈ വെരിഫിക്കേഷൻ വാങ്ങുന്നയാൾക്ക് കൂടുതൽ ഉറപ്പ് നൽകുമ്പോൾ, വസ്തുവിൻ്റെ നിയമപരമായ രേഖകൾ വാങ്ങുന്നയാൾ സ്വതന്ത്രമായി പരിശോധിക്കേണ്ടതിൻ്റെ ആവശ്യകതയെ ഇത് ഇല്ലാതാക്കുന്നില്ല. ഉടമസ്ഥാവകാശം അല്ലെങ്കിൽ തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ അപകടസാധ്യത കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

schemes

ഹോം ലോൺ ദാതാക്കൾ നിങ്ങളുടെ ഇന്നത്തെയും ഭാവിയിലെയും വരുമാന രീതിക്ക് അനുയോജ്യമായ തരത്തിലാണ് നിങ്ങളുടെ ഹോം ലോൺ റീപേമെന്‍റ് തയ്യാറാക്കുക. ഈ ലോണിൽ ഈടാക്കുന്ന പലിശ നിരക്ക് വളരെ താങ്ങാനാവുന്നതും, ഇക്വേറ്റഡ് മന്ത്ലി ഇൻസ്റ്റാൾമെന്‍റുകളുടെ (EMI) രൂപത്തിൽ റീപേമെന്‍റ് നടത്താവുന്നതുമാണ്. ഇഎംഐ എല്ലാ മാസവും അടയ്‌ക്കേണ്ട ഒരു നിശ്ചിത തുകയാണ്, ഇത് പാർട്ട് പ്രിൻസിപ്പൽ റീപേമെന്‍റും പാർട്ട് ഇന്‍ററെസ്റ്റ് പേമെന്‍റും ചേർന്നതാണ്. 30 വർഷം വരെയുള്ള ദീർഘമായ കാലയളവിൽ ഹോം ലോണുകൾ ലഭ്യമാണ്.

പ്രധാൻ മന്ത്രി ആവാസ് യോജന (അർബൻ)-എല്ലാവർക്കും വീട് എന്നതിന് കീഴിൽ ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്കീം (CLSS) എന്ന പലിശ സബ്‌സിഡി സ്കീം അവതരിപ്പിച്ചതോടെ വീട് സ്വന്തമാക്കൽ കൂടുതൽ താങ്ങാവുന്നതായി.

ഈ സ്കീം പ്രാഥമികമായി രണ്ട് വരുമാന വിഭാഗങ്ങൾക്ക് വേണ്ടിയുള്ളതാണ്:

  • സാമ്പത്തിക ദുർബല വിഭാഗം (EWS)/കുറഞ്ഞ വരുമാന ഗ്രൂപ്പ് (LIG)
  • മിഡിൽ ഇൻകം ഗ്രൂപ്പ് (MIG). ആദ്യമായി വീട് വാങ്ങുന്നവർക്ക് അവരുടെ ഹോം ലോണിൽ ₹2.67 ലക്ഷം വരെ പലിശ സബ്‌സിഡി ലഭിക്കും.

സ്കീമിന് കീഴിലുള്ള PMAY സബ്‌സിഡി തുക ഒരു ഉപഭോക്താവിൻ്റെ വരുമാന വിഭാഗത്തെയും ധനസഹായം നൽകുന്ന പ്രോപ്പർട്ടി യൂണിറ്റിൻ്റെ വലുപ്പത്തെയും ആശ്രയിച്ചിരിക്കും. മുകളിൽ പറഞ്ഞവയ്‌ക്ക് പുറമേ, ആദ്യമായി വീട് വാങ്ങുന്നവർക്ക് ഹോം ലോണുകൾ ലഭ്യമാക്കുന്നതിൽ നിരവധി നികുതി ആനുകൂല്യങ്ങൾ ആസ്വദിക്കാനാകും.

good_time_to_buy_property

പ്രോപ്പർട്ടി വാങ്ങാൻ ഇത് നല്ല സമയമാണോ?

‘വീട്’ മനസ്സിന് ആശ്വാസവും സുരക്ഷിതത്വവും സന്തോഷവും പ്രദാനം ചെയ്യും. നിങ്ങൾ അവിവാഹിതനാണെങ്കിൽ, നിങ്ങളുടെ വീട് നിങ്ങൾ വിശ്രമിക്കുന്ന, ജോലി ചെയ്യുന്ന, വ്യായാമം ചെയ്യുന്ന, പാചകം ചെയ്യുന്ന, സുഹൃത്തുക്കളെ ക്ഷണിക്കുന്ന സ്ഥലമായിരിക്കും. നിങ്ങൾ വിവാഹിതനാണെങ്കിൽ, നിങ്ങളുടെ കുടുംബത്തിന് സ്വന്തമെന്ന് വിളിക്കാവുന്ന ഒരു വീട് നൽകുന്നത് അവർക്ക് സുരക്ഷിതത്വവും ആശ്വാസവും നൽകും. നിങ്ങളുടെ വീട് വാങ്ങുന്നതിന് ഒരു ഹോം ലോൺ ലഭ്യമാക്കുന്നത് നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യും.

താങ്ങാനാവുന്ന പലിശ നിരക്കിൽ ഹോം ലോണുകൾ ലഭ്യമാകുന്നത് ഇപ്പോൾ വർധിച്ചുവരികയാണ്. അവയ്ക്ക് നിരവധി നികുതി ആനുകൂല്യങ്ങളും ലഭിക്കും. സാമ്പത്തിക ദുർബ്ബല വിഭാഗം (EWS)/താഴ്ന്ന വരുമാന വിഭാഗം (LIG)/ഇടത്തരം വരുമാന വിഭാഗം (MIG) എന്നിവയ്ക്കായി വീട് വാങ്ങൽ/നിർമ്മാണം/ വിപുലീകരണം/ മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി താങ്ങാനാവുന്ന ഭവനങ്ങൾ നിർമ്മിക്കുന്നതിന്, പ്രധാൻ മന്ത്രി ആവാസ് യോജന (അർബൻ)-എല്ലാവർക്കും വീട് എന്നതിന് കീഴിൽ, ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്കീം (CLSS) എന്ന പലിശ സബ്‌സിഡി സ്കീം പോലെയുള്ള ഇൻസെൻ്റീവുകൾ സർക്കാർ വാഗ്ദാനം ചെയ്യുന്നു. ഈ സ്കീമിന് കീഴിൽ, ആദ്യമായി വീട് വാങ്ങുന്നവർക്ക് അവരുടെ ഹോം ലോണിൽ ₹2.67 ലക്ഷം വരെ പലിശ സബ്‌സിഡി ലഭിക്കും.

ഏറെ പ്രധാനമായി, നിങ്ങളുടെ വീട് കാലക്രമേണ മൂല്യം വർധിക്കാൻ സാധ്യതയുള്ള ഒരു അസറ്റാണ്. ഇന്ന് നിങ്ങളുടെ വീട് വാങ്ങുന്നത് ഇക്വിറ്റി കെട്ടിപ്പടുക്കാൻ നിങ്ങളെ അനുവദിക്കും, കാരണം നിങ്ങളുടെ വസ്തുവിൻ്റെ മൂല്യം കാലക്രമേണ വർധിക്കും.

പ്രോപ്പർട്ടികളുടെ തരം

പ്രോപ്പർട്ടികളുടെ തരം

സ്വന്തം വീട് വാങ്ങാൻ തയ്യാറാണെന്ന് നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, അടുത്ത ഘട്ടം നിങ്ങൾക്ക് ആവശ്യമുള്ള വീട് തീരുമാനിക്കുക എന്നതാണ്. നിങ്ങൾക്ക് നിരവധി ഓപ്ഷനുകൾ ഉണ്ട്.

  • നിങ്ങൾക്ക് ഒരു പുതിയ വീട് തിരഞ്ഞെടുക്കാം, അതായത് ബിൽഡർ, ഡെവലപ്മെന്‍റ് അതോറിറ്റികൾ അല്ലെങ്കിൽ കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റികൾ എന്നിവരിൽ നിന്ന് നേരിട്ട് വാങ്ങുന്നത്.
  • നിങ്ങൾ ഉടനടി മാറാൻ തയ്യാറല്ലെങ്കിൽ, നിർമ്മാണത്തിലിരിക്കുന്ന വീട് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിർമ്മാണ ഘട്ടത്തെ അടിസ്ഥാനമാക്കി ഇൻസ്റ്റാൾമെന്‍റായി വീടിന് പണമടയ്ക്കുന്നതിന്‍റെ നേട്ടം ഇത് നിങ്ങൾക്ക് നൽകുന്നു.
  • നിങ്ങൾക്ക് ഒരു റീസെയിൽ വീട് തിരഞ്ഞെടുക്കാം, അതായത്, നിലവിലുള്ള ഉടമകളിൽ നിന്ന് ഒരു പ്രോപ്പർട്ടി വാങ്ങുന്നത്. പുതിയ നിർമ്മാണം ഇല്ലാത്ത സ്ഥലത്തിനാണ് നിങ്ങളുടെ മുൻഗണന എങ്കിൽ ഒരു റീസെയിൽ വീട് വാങ്ങാൻ നിങ്ങൾക്ക് തീരുമാനിക്കാം.
  • ചില ആളുകൾ അവരുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് ഒരു സ്ഥലം വാങ്ങാനും വീട് നിർമ്മിക്കാനും ഇഷ്ടപ്പെടുന്നു. ഇതിനായി പ്ലോട്ട് ലോണുകൾ ലഭ്യമാണ്. പ്രോപ്പർട്ടി നിർമ്മിക്കുന്നതിന് നിങ്ങൾക്ക് ഹോം ലോണും ലഭിക്കും.
  • രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ ബംഗ്ലാവുകൾ/വില്ലകൾ ലഭ്യമാണ്. ഈ തരത്തിലുള്ള ഇടങ്ങളിൽ താമസിക്കാൻ നിങ്ങൾ താൽപ്പര്യപ്പെട്ടേക്കാം (ഹൗസിംഗ് സൊസൈറ്റി അല്ല).
where_to_buy_a_house

ഒരു വീട് എവിടെ വാങ്ങണം?

നിങ്ങളുടെ ആദ്യ വീട് എവിടെയാണ് വാങ്ങേണ്ടതെന്ന് ശ്രദ്ധാപൂർവ്വം ചിന്തിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ തീരുമാനം നിങ്ങളുടെ ദൈനംദിന ഷെഡ്യൂൾ, ജോലിസ്ഥലം, നിങ്ങളുടെ കുട്ടികൾക്ക് നല്ല സ്കൂളുകളുടെ ആവശ്യകത മുതലായവയെ ആശ്രയിച്ചിരിക്കും. മെഡിക്കൽ അത്യാഹിതങ്ങൾക്കായി നിങ്ങൾക്ക് പ്രദേശത്ത് ഒരു ആശുപത്രി ഉള്ള ഒരു സ്ഥലം തിരഞ്ഞെടുക്കാം. ചില ആളുകൾക്ക് പബ്ലിക് ട്രാൻസ്പോർട്ടിന് (മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ, ട്രെയിൻ സ്റ്റേഷനുകൾ മുതലായവ) നല്ല ആക്സസ് ആവശ്യമാണെങ്കിലും മറ്റുള്ളവർ ശാന്തമായ പ്രദേശമോ അല്ലെങ്കിൽ അടുത്തായി മാർക്കറ്റോ ഉള്ള സ്ഥലം തിരഞ്ഞെടുക്കാം. ഒരു വീട് വാങ്ങുമ്പോൾ ഈ ഘടകങ്ങളെല്ലാം ശ്രദ്ധാപൂർവ്വം പരിഗണിക്കുക.

ഒരു വീട് വാങ്ങുന്നതിനുള്ള ഫൈനാൻഷ്യൽ പ്ലാനിംഗ്

വീട് വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഫൈനാൻഷ്യൽ പ്ലാനിംഗ് നിർബന്ധമാണ്. നിങ്ങൾ കുറച്ച് ഫണ്ടുകൾ സേവ് ചെയ്തിട്ടുണ്ടെങ്കിലും, ചില കുറവ് നികത്താൻ നിങ്ങൾ ഹോം ലോൺ എടുക്കുന്നത് പരിഗണിക്കേണ്ടതുണ്ട്. സമയബന്ധിതമായ അനുമതികളും വിതരണങ്ങളും, കസ്റ്റമൈസ്ഡ് റീപേമെന്‍റ് ഓപ്ഷനുകൾ മുതലായവ വാഗ്ദാനം ചെയ്യുന്ന ഒരു പ്രശസ്ത ഹൗസിംഗ് ഫൈനാൻസ് കമ്പനി എല്ലായ്പ്പോഴും തിരഞ്ഞെടുക്കുക.

എന്നിരുന്നാലും, പലപ്പോഴും ഡൗൺ പേമെന്‍റ് എന്ന് വിളിക്കപ്പെടുന്ന, വീട് വാങ്ങുന്ന വിലയുടെ ഒരു ഭാഗം മുൻകൂറായി നൽകാൻ ലെൻഡർ ആവശ്യപ്പെടുമെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ വരുമാനം, പ്രായം, ക്രെഡിറ്റ് സ്‌കോർ, സാമ്പത്തിക സ്ഥിരത തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി ലെൻഡർ നിങ്ങൾക്ക് അർഹതയുള്ള ലോൺ തുക നിശ്ചയിക്കും. തുകയെ കുറിച്ച് മികച്ച ധാരണ ലഭിക്കാൻ എച്ച് ഡി എഫ് സി ബാങ്കിൻ്റെ ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കാം. പ്രോപ്പർട്ടി മൂല്യത്തിൻ്റെ 80% വരെ നിങ്ങൾക്ക് ഹോം ലോൺ ലഭിക്കാൻ അർഹതയുണ്ടെന്ന് പറയാം.ബാക്കി 20% തുക നിങ്ങളുടെ സ്വന്തം ഫണ്ടിൽ നിന്ന് തന്നെ നൽകണം.

ഒരു വലിയ തുക ഡൗൺ പേമെന്‍റായി നൽകുന്നത് നിങ്ങളുടെ ലോൺ തുകയും ലോണിൻ്റെ ചെലവും കുറയ്ക്കുമെന്നത് ശരിയാണ്. എന്നിരുന്നാലും, നിങ്ങളുടെ ഡൗൺ പേമെന്‍റ് വർദ്ധിപ്പിച്ചാൽ അത്യാഹിത സമയത്ത് ലിക്വിഡിറ്റി പ്രതിസന്ധി ഉണ്ടാവുകയും ഹോം ലോൺ എടുക്കുമ്പോൾ ലഭ്യമാകുന്ന നികുതി ആനുകൂല്യങ്ങൾ കുറയുകയും ചെയ്യും. അതിനാൽ, ഈ കാര്യം ശ്രദ്ധാപൂർവ്വം പരിഗണിക്കുക. നിങ്ങളുടെ വീട് വാങ്ങുന്നതിനുള്ള ബജറ്റ് സജ്ജീകരിക്കാൻ നിങ്ങൾക്ക് ഞങ്ങളുടെ അഫോഡബിലിറ്റി കാൽക്കുലേറ്റർ ഉപയോഗിക്കാം.

home_insurance

ഹോം ഇൻഷുറൻസ്

നമ്മിൽ ഭൂരിഭാഗം പേർക്കും ഏറ്റവും വലിയ സ്വത്താണ് നമ്മുടെ വീട്. അപ്രതീക്ഷിത സാഹചര്യങ്ങളുടെ ഫലമായി ഉണ്ടാകുന്ന നഷ്ടത്തിൽ നിന്ന് നിങ്ങൾക്ക് സംരക്ഷണം നൽകുന്നതിന് പ്രോപ്പർട്ടി ഇൻഷുറൻസ് നിർബന്ധമാണ്. മനുഷ്യനിർമ്മിത വിപത്തുകൾ (മോഷണം, സമരം മുതലായവ) അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ (മോഷണം, ഭൂകമ്പം മുതലായവ) മൂലമുണ്ടാകുന്ന നഷ്ടത്തിൽ നിന്ന് ഹൗസ് ഇൻഷുറൻസ് സംരക്ഷണം നൽകും. ഹോം ഇൻഷുറൻസിന് നിരവധി നേട്ടങ്ങളുണ്ട്. അത്തരം പോളിസികൾ വീടിനെയും നിങ്ങളുടെ വസ്തുവകകളെയും പരിരക്ഷിക്കും. സാധാരണയായി, രണ്ട് തരത്തിലുള്ള ഹോം ഇൻഷുറൻസ് പോളിസികൾ ഉണ്ട്:

സ്റ്റാൻഡേർഡ് ഫയർ, സ്പെഷ്യൽ പെരിൽസ് ഹോം ഇൻഷുറൻസ് പോളിസി
തീപിടുത്തം അല്ലെങ്കിൽ ഭൂകമ്പങ്ങളും കൊടുങ്കാറ്റുകളും പോലുള്ള പ്രകൃതിദുരന്തങ്ങൾ, തീവ്രവാദം (അധിക പ്രീമിയത്തിൽ) എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കെതിരെ ഈ പോളിസി നിങ്ങളുടെ വീടിനെ പരിരക്ഷിക്കും.

കോംപ്രിഹെൻസീവ് ഹോം ഇൻഷുറൻസ് പോളിസി
ഈ പോളിസി നിങ്ങളുടെ വീടിന്‍റെ ഘടനയും വസ്തുവകകളും പരിരക്ഷിക്കും. സ്റ്റാൻഡേർഡ് ഫയർ, സ്‌പെഷ്യൽ പെരിൽസ് ഹോം ഇൻഷുറൻസ് പോളിസിക്ക് കീഴിൽ നൽകുന്ന പരിരക്ഷയ്ക്ക് പുറമേ, മോഷണത്തിനും കവർച്ചയ്ക്കും ഈ പോളിസി പരിരക്ഷ വാഗ്ദാനം ചെയ്യും.

എന്താണ് ഒരു ഹോം ലോണ്‍?

ഒരു വീട്ടുടമസ്ഥനാകാൻ മതിയായ ഫണ്ടുകൾ ആവശ്യമാണ്, അത് സമ്പാദിക്കാൻ വർഷങ്ങളെടുക്കും. എന്നിരുന്നാലും, നിങ്ങൾ ഇത്രയും കാലം കാത്തിരിക്കേണ്ടതില്ല. വീട് വാങ്ങാനായി നിങ്ങൾക്ക് ഒരു ഹോം ലോൺ എടുക്കാം. ഇതുവഴി, വർഷങ്ങളോളം കാത്തിരിക്കുന്നതിന് പകരം ഇന്ന് തന്നെ സ്വന്തമെന്ന് പറയാൻ ഒരു വീട് നേടാം. ഉപഭോക്താവിന്‍റെ പ്രോപ്പർട്ടി/വീട് എന്നിവയ്ക്ക്മേൽ ലെൻഡർ അനുവദിക്കുന്ന ലോൺ ആണ് ഹൌസിംഗ് ലോൺ. ഈ ലോണിൽ ഈടാക്കുന്ന പലിശ നിരക്ക് വളരെ താങ്ങാനാവുന്നതാണ്. ഇക്വേറ്റഡ് മന്ത്ലി ഇൻസ്റ്റാൾമെന്‍റുകളുടെ (ഇഎംഐകൾ) രൂപത്തിലാണ് റീപേമെന്‍റ് നടത്തുക.

30 വർഷം വരെയുള്ള ദീർഘമായ കാലയളവിൽ ഹോം ലോണുകൾ ലഭ്യമാണ്. ഒരു ഹോം ലോൺ എടുക്കുന്നത് നിരവധി നികുതി ആനുകൂല്യങ്ങൾക്ക് നിങ്ങളെ യോഗ്യരാക്കുന്നു (ഇൻകം ടാക്സ് ആക്ട്, 1961 ("ITA") കാലാകാലങ്ങളിൽ ഭേദഗതി വരുത്തിയ വ്യവസ്ഥകൾക്ക് വിധേയമായി ബാധകമായേക്കാം). അതിനാൽ, നിങ്ങളുടെ വീട് വാങ്ങുന്നതിനുള്ള ഏറ്റവും സൗകര്യപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് ഹോം ലോണുകൾ ലഭ്യമാക്കുന്നത്.

what_is_emi

എന്താണ് ഇഎംഐ?

EMI (ഇക്വേറ്റഡ് മന്ത്ലി ഇൻസ്റ്റാൾമെന്‍റ്), നിങ്ങൾ ഓരോ മാസവും ലെൻഡറിന് അടയ്ക്കുന്ന തുകയാണ്. ഓരോ ഇഎംഐയിലും നിങ്ങളുടെ ഹോം ലോണിൽ അടയ്‌ക്കേണ്ട പലിശയും മുതൽ റീപേമെന്‍റും ഉൾപ്പെടും. ലോൺ കാലയളവിലുടനീളം EMI ഒരു നിശ്ചിത തുകയായി തുടരുന്നുവെങ്കിലും, ആദ്യ വർഷങ്ങളിൽ, EMI യുടെ പലിശ ഘടകം മുതൽ ഘടകവുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതലായിരിക്കും. നിങ്ങളുടെ ഹോം ലോൺ തിരിച്ചടവ് പൂർത്തിയാക്കേണ്ട സമയം അടുത്തിരിക്കുമ്പോൾ, സാഹചര്യം വിപരീതമാകും, അതായത്, നിങ്ങളുടെ EMI യുടെ മുതൽ ഘടകം കൂടുതലായിരിക്കും, അതേസമയം പലിശ ഘടകം കുറയും. നിങ്ങളുടെ ഹോം ലോണിലെ EMI കണക്കാക്കാൻ, നിങ്ങൾക്ക് ഞങ്ങളുടെ ഹോം ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിക്കാം..

വ്യത്യസ്ത തരം ഹോം ലോണുകൾ

അംഗീകൃത പ്രോജക്ടുകളിലെ സ്വകാര്യ ഡെവലപ്പർമാരിൽ നിന്നോ DDA, MHADA മുതലായ വികസന അതോറിറ്റികളിൽ നിന്നോ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റികളിൽ നിന്നോ അപ്പാർട്ട്മെൻ്റ് ഉടമകളുടെ അസോസിയേഷനിൽ നിന്നോ ഒരു ഫ്ലാറ്റ്, നിര വീട് അല്ലെങ്കിൽ ബംഗ്ലാവ് വാങ്ങാൻ നിങ്ങൾക്ക് പുതിയ ഹോം ലോൺ ലഭ്യമാക്കാം. എച്ച് ഡി എഫ് സി ബാങ്ക് ഹോം ലോണുകളെക്കുറിച്ച് കൂടുതൽ അറിയാൻ,ക്ലിക്ക്‌ ചെയ്യൂ

നിങ്ങളുടെ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലം വാങ്ങാൻ നിങ്ങൾക്ക് ലോൺ എടുക്കാം. നേരിട്ടുള്ള അലോട്ട്‌മെൻ്റിലൂടെ നിങ്ങൾക്ക് ഭൂമി വാങ്ങാം, അല്ലെങ്കിൽ നിങ്ങൾക്ക് ഒരു റീസെയിൽ പ്ലോട്ട് വാങ്ങാം. ഒരു ഫ്രീഹോൾഡ്/ലീസ് ഹോൾഡ് പ്ലോട്ടിലോ ഡെവലപ്‌മെൻ്റ് അതോറിറ്റി അനുവദിച്ച പ്ലോട്ടിലോ നിങ്ങളുടെ വീട് നിർമ്മിക്കാൻ നിങ്ങൾക്ക് ഒരു ഒരു ഹോം കൺസ്ട്രക്ഷൻ ലോൺ എടുക്കാം. എച്ച് ഡി എഫ് സി ബാങ്ക് വാഗ്ദാനം ചെയ്യുന്ന പ്ലോട്ട് ലോണുകളെക്കുറിച്ച് കൂടുതൽ അറിയുക.

ഇന്ത്യയിലെ റെഗുലേറ്ററി ഫ്രെയിംവർക്ക് ഉപഭോക്താക്കളെ അവരുടെ ഹോം ലോൺ ഒരു ഫൈനാൻഷ്യൽ സ്ഥാപനത്തിൽ (FI)/ലെൻഡറിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ അനുവദിക്കും. ഹോം ലോൺ (ബാലൻസ് ട്രാൻസ്ഫർ/ റീഫൈനാൻസ് എന്നും അറിയപ്പെടുന്നു) ഒരു ലെൻഡറിൽ നിന്ന് മറ്റൊന്നിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത് സാധാരണഗതിയിൽ മികച്ച നിബന്ധനകളും മികച്ച ഉപഭോക്തൃ സേവനവും ഉയർന്ന ലോൺ തുകയും കൂടാതെ/അല്ലെങ്കിൽ ദൈർഘ്യമേറിയ ലോൺ കാലയളവും മറ്റ് ലെൻഡർമാർ നൽകുന്നുണ്ടെന്ന് ഉപഭോക്താക്കൾ തിരിച്ചറിയുമ്പോഴാണ്. നിങ്ങളുടെ ഹോം ലോൺ ഒരു ലെൻഡറിൽ നിന്ന് മറ്റൊന്നിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത് എളുപ്പമാണ്. എന്നിരുന്നാലും, ഹോം ലോൺ ട്രാൻസ്ഫറിന് യോഗ്യത നേടുന്നതിന് നിങ്ങൾ ഇനിപ്പറയുന്ന കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്:
 

  • ബാലൻസ് ട്രാൻസ്ഫറിന് മുമ്പ് നിങ്ങൾ കുറഞ്ഞത് 12 EMIകൾ അടച്ചിരിക്കണം.
  • നിങ്ങൾക്ക് മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കണം.

ബാലൻസ് ട്രാൻസ്ഫർ യഥാർത്ഥത്തിൽ പ്രയോജനകരമാണോ എന്ന് കണ്ടെത്താൻ, താഴെപ്പറയുന്ന ഘടകങ്ങൾ പരിഗണിക്കുക:
 

  • നിലവിലുള്ള ലെൻഡറിന്‍റെ ഹോം ലോൺ നിരക്ക് പുതിയ ലെൻഡറുമായി താരതമ്യം ചെയ്യുക.
  • തിരിച്ചടയ്ക്കാവുന്ന മുതൽ തുക ഗണ്യമായതാണെങ്കിൽ മാത്രമേ ബാലൻസ് ട്രാൻസ്ഫർ കൊണ്ട് അർത്ഥമുള്ളൂ. നിങ്ങളുടെ ഹോം ലോൺ റീപേമെന്‍റ് പൂർത്തിയാക്കുന്നതിനോട് അടുക്കുകയാണെങ്കിൽ, ബാലൻസ് ട്രാൻസ്ഫർ അർത്ഥവത്താകില്ല.
  • ബാലൻസ് ട്രാൻസ്ഫർ പ്രോസസ്സിംഗ് ഫീസ് ഉൾക്കൊള്ളുന്നു. നിങ്ങളുടെ മൊത്തത്തിലുള്ള ഹോം ലോൺ ചെലവിൽ ഈ ചെലവ് പരിഗണിക്കുക.
  • ബാലൻസ് ട്രാൻസ്ഫറിനൊപ്പം വരുന്ന ഏതെങ്കിലും ഓഫറുകൾ പരിശോധിക്കുക.
  • ബാലൻസ് ട്രാൻസ്ഫറിനായി നിങ്ങൾ പരിഗണിക്കുന്ന പുതിയ ലെൻഡറുമായി നിങ്ങളുടെ ഹോം ലോൺ നിബന്ധനകൾ പൊരുത്തപ്പെടുത്തുന്നതിന് നിങ്ങളുടെ നിലവിലുള്ള ഹോം ലോൺ ദാതാവുമായി വീണ്ടും ചർച്ച നടത്താനുള്ള ഓപ്ഷനും നിങ്ങൾക്കുണ്ട്.

എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫറിനെക്കുറിച്ച് കൂടുതൽ അറിയാൻ, ഇവിടെ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ കുടിശ്ശികയുള്ള ഹോം ലോൺ മറ്റൊരു ലെൻഡറിൽ നിന്ന് എച്ച് ഡി എഫ് സി ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്ത് ഇഎംഐകളിൽ എത്ര ലാഭിക്കാം എന്ന് കണ്ടെത്താൻ ഞങ്ങളുടെ ബാലൻസ് ട്രാൻസ്ഫർ കാൽക്കുലേറ്റർ ഉപയോഗിക്കുക.

നിങ്ങൾക്ക് അധിക ഫണ്ട് ആവശ്യമുണ്ടെങ്കിൽ, ബാലൻസ് ട്രാൻസ്ഫറിനൊപ്പം നിങ്ങൾക്ക് എച്ച് ഡി എഫ് സി ബാങ്ക് ടോപ്പ് അപ്പ് ലോണും ലഭ്യമാക്കാം (ചില നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നതിന് വിധേയമായി).

എച്ച് ഡി എഫ് സി ബാങ്ക് പോലുള്ള ചില ഹോം ലോൺ ലെൻഡർമാർ താഴ്ന്ന വരുമാനമുള്ള ഗ്രൂപ്പുകളിലെ വ്യക്തികൾക്കും ലോൺ വാഗ്ദാനം ചെയ്യും (ശമ്പളമുള്ള വ്യക്തികൾക്ക് പ്രതിമാസ വരുമാനം ₹ 10,000/ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് പ്രതിവർഷം ₹ 2 ലക്ഷം). ഈ ഉപഭോക്താക്കൾക്ക് ഹോം ലോൺ ഉപയോഗിച്ച് പുതിയതോ നിലവിലുള്ളതോ ആയ വീട് വാങ്ങാനോ, ഫ്രീ ഹോൾഡ് പ്ലോട്ടിൽ അല്ലെങ്കിൽ ലീസ് ഹോൾഡ് പ്ലോട്ടിൽ അല്ലെങ്കിൽ ഒരു വികസന അതോറിറ്റി അനുവദിച്ച പ്ലോട്ടിൽ ഒരു വീട് നിർമ്മിക്കാനോ അല്ലെങ്കിൽ ഒരു സ്ഥലം വാങ്ങാനോ കഴിയും.

നിങ്ങൾ ഗ്രാമങ്ങളിലോ നഗരപ്രദേശങ്ങളിലോ ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്ന ഒരു കർഷകനാണെങ്കിൽ, നിങ്ങളുടെ വീട് വാങ്ങുന്നതിന് പണം കണ്ടെത്താൻ നിങ്ങൾക്ക് ഹോം ലോൺ എടുക്കാം. റൂറൽ ഹൗസിംഗ് ലോൺ, കൃഷിക്കാർ, തോട്ടക്കാർ, ഹോർട്ടികൾച്ചറിസ്റ്റുകൾ, ക്ഷീരകർഷകർ എന്നിവർക്കായി ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും നിർമ്മാണത്തിലിരിക്കുന്ന/പുതിയ/നിലവിലുള്ള വാസയോഗ്യമായ പ്രോപ്പർട്ടികൾ വാങ്ങുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ലോണാണ്. ഗ്രാമങ്ങളിലും നഗര പ്രദേശങ്ങളിലും ഒരു ഫ്രീ ഹോൾഡ് / ലീസ് ഹോൾഡ് റെസിഡൻഷ്യൽ പ്ലോട്ടിൽ നിങ്ങൾക്ക് നിങ്ങളുടെ വീട് നിർമ്മിക്കാം. കർഷകർക്ക്, ഹോം ലോൺ ലഭിക്കുന്നതിന് കൃഷിഭൂമി പണയപ്പെടുത്തേണ്ടതില്ല. കൂടാതെ, ഹോം ലോണിന് അപേക്ഷിക്കുന്ന കർഷകർക്ക് ആദായനികുതി റിട്ടേൺസ് നിർബന്ധമില്ല. എച്ച് ഡി എഫ് സി ബാങ്കിന്‍റെ റൂറൽ ഹൗസിംഗ് ലോണുകളെക്കുറിച്ച് കൂടുതൽ അറിയുക.

factors

ഹോം ലോണിനുള്ള യോഗ്യത തീരുമാനിക്കുന്ന ഘടകങ്ങള്‍

നിങ്ങളുടെ വീട് വാങ്ങാൻ ഒരു ഹോം ലോൺ എടുക്കാൻ നിങ്ങൾ തീരുമാനിച്ചുകഴിഞ്ഞാൽ, മനസ്സിൽ വരുന്ന അടുത്ത ചോദ്യം നിങ്ങൾക്ക് അർഹതയുള്ള ലോൺ തുകയാണ്. നിങ്ങളുടെ ഹൗസിംഗ് ലോൺ യോഗ്യത ഇനിപ്പറയുന്നതുപോലുള്ള നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു: നിങ്ങളുടെ ഇപ്പോഴത്തെ പ്രായവും വിരമിക്കൽ പ്രായവും, നിങ്ങളുടെ സാമ്പത്തിക സ്ഥിതി, CIBIL സ്കോർ, സേവിംഗ്സ്, നിക്ഷേപം, തൊഴിൽ നില മുതലായവ. സഹ-അപേക്ഷകനായി സ്വന്തമായി വരുമാനമുള്ള അടുത്ത കുടുംബാംഗങ്ങളെ ചേർത്തുകൊണ്ട് നിങ്ങളുടെ ഹോം ലോൺ യോഗ്യത വർദ്ധിപ്പിക്കാം. നിങ്ങളുടെ സഹ അപേക്ഷകൻ ശമ്പളമുള്ളവരോ സ്വയം തൊഴിൽ ചെയ്യുന്നവരോ ആകണം. സഹ-അപേക്ഷകൻ പ്രോപ്പർട്ടിയുടെ സഹ ഉടമ ആയിരിക്കണമെന്നില്ല. എന്നിരുന്നാലും, എല്ലാ സഹ ഉടമകളും സഹ-അപേക്ഷകരായിരിക്കണം. നിങ്ങളുടെ ഹൗസ് ലോൺ യോഗ്യത വിലയിരുത്താൻ, നിങ്ങൾക്ക് ഞങ്ങളുടെ ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കാം

ഹോം ലോൺ ലഭ്യമാക്കുന്നതിന്‍റെ നേട്ടങ്ങൾ

pre_approved_home_loans

പ്രീ-അപ്രൂവ്ഡ് ഹോം ലോണുകൾ എന്തൊക്കെയാണ്?

നിങ്ങളുടെ വരുമാനം, ക്രെഡിറ്റ് യോഗ്യത, സാമ്പത്തിക സ്ഥിതി എന്നിവയുടെ അടിസ്ഥാനത്തിൽ നൽകുന്ന ലോണിനുള്ള തത്വത്തിലുള്ള അപ്രൂവലാണ് പ്രീ-അപ്രൂവ്ഡ് ഹോം ലോൺ. ഇത് ഒരു പരിമിതകാലത്തേക്ക് സാധുതയുള്ളതാണ്, സാധാരണയായി 3 മാസം. സാധാരണയായി, പ്രോപ്പർട്ടി തിരഞ്ഞെടുക്കുന്നതിന് മുമ്പാണ് പ്രീ-അപ്രൂവ്ഡ് ലോണുകൾ എടുക്കുക. ചില ലെൻഡർമാർ ഹോം ലോണിന് ഓൺലൈൻ അപേക്ഷ നടത്താൻ നിങ്ങളെ അനുവദിച്ച് തൽക്ഷണ ഇ-അപ്രൂവൽ ലഭിക്കുന്നതിനുള്ള സൗകര്യവും നൽകുന്നു. പ്രോപ്പർട്ടി തിരഞ്ഞെടുത്താൽ, പ്രോപ്പർട്ടി ടൈറ്റിലുകൾ വെരിഫൈ ചെയ്തുകഴിഞ്ഞാൽ ലെൻഡർ ഹോം ലോൺ വിതരണം ചെയ്യും, ലെൻഡറിന്‍റെ ഇന്‍റേണൽ പോളിസികൾ പ്രകാരം തത്വത്തിൽ അംഗീകാരത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ വ്യവസ്ഥകളും ഉപഭോക്താവ് പാലിച്ചുകഴിഞ്ഞാൽ, ലെൻഡർ ഹോം ലോൺ വിതരണം ചെയ്യും (റെഗുലേറ്ററി ആവശ്യകതകൾക്ക് അനുസൃതമായി വികസിപ്പിച്ചത്).

വിതരണ സമയത്ത് അന്തിമ ലോൺ നിബന്ധനകൾ നടപ്പിലാക്കും. പ്രീ-അപ്രൂവ്ഡ് ലോൺ നിങ്ങൾക്ക് വീട് വാങ്ങുന്നതിനുള്ള ബജറ്റിനെക്കുറിച്ച് വ്യക്തമായ ധാരണ നൽകും. അതനുസരിച്ച്, നിങ്ങൾ ഇതുവരെ നിങ്ങളുടെ പ്രോപ്പർട്ടി തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ, യുക്തിരഹിതമായ ഡീലുകൾ പരിഗണിക്കുന്നതിൽ സമയവും പ്രയത്നവും പാഴാക്കാതെ ബജറ്റ് അനുസരിച്ചുള്ള പ്രോപ്പർട്ടികളിൽ നിങ്ങളുടെ തിരയൽ കേന്ദ്രീകരിക്കാം.

ഒരു പ്രീ-അപ്രൂവ്ഡ് ലോൺ ഓഫർ നിങ്ങൾക്ക് ഡെവലപ്പർ അല്ലെങ്കിൽ പ്രോപ്പർട്ടി സെല്ലറുമായി മികച്ച വിലപേശൽ നടത്താനുള്ള സാഹചര്യമുണ്ടാക്കും.

മുഴുവൻ ലോൺ പ്രോസസിലെ ടേൺ എറൗണ്ട് സമയവും (ലോൺ അംഗീകാരം മുതൽ വിതരണം വരെ) വേഗത്തിലുള്ളതാണ്. ലോണിന്‍റെ വേഗത്തിലുള്ള പ്രോസസ്സിംഗ് പ്രോപ്പർട്ടി എളുപ്പത്തിൽ വാങ്ങുന്നതിന് സൗകര്യമൊരുക്കും. നിങ്ങൾ ഒരു നല്ല പ്രോപ്പർട്ടി ഡീൽ നഷ്ടപ്പെടുത്തേണ്ടതില്ല അല്ലെങ്കിൽ വില വർദ്ധനവിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.

affordable_home_loans

താങ്ങാവുന്ന ഹോം ലോണുകള്‍

പ്രധാൻ മന്ത്രി ആവാസ് യോജന (അർബൻ) - എല്ലാവർക്കും വീട് എന്നതിന് കീഴിൽ ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്കീം (CLSS) എന്ന പലിശ സബ്‌സിഡി സ്കീം അവതരിപ്പിച്ചതോടെ വീടിൻ്റെ ഉടമസ്ഥാവകാശം കൂടുതൽ താങ്ങാവുന്നതാക്കി. ഈ സ്കീം പ്രാഥമികമായി രണ്ട് വരുമാന വിഭാഗങ്ങൾക്ക് വേണ്ടിയുള്ളതാണ്:

  • സാമ്പത്തിക ദുർബല വിഭാഗം (EWS)/കുറഞ്ഞ വരുമാന ഗ്രൂപ്പ് (LIG).
  • മിഡിൽ ഇൻകം ഗ്രൂപ്പ് (MIG).

PMAY-ക്ക് കീഴിൽ, CLSS മേൽപ്പറഞ്ഞ വിഭാഗങ്ങളിലെ വ്യക്തികൾക്ക് ഹോം ലോണുകൾ താങ്ങാവുന്നതാക്കുന്നു. ആദ്യമായി വീട് വാങ്ങുന്നവർക്ക് അവരുടെ ഹോം ലോണിൽ ₹2.67 ലക്ഷം വരെ പലിശ സബ്‌സിഡി നേടാം. സ്കീമിന് കീഴിലുള്ള PMAY സബ്‌സിഡി തുക ഉപഭോക്താവിന്‍റെ വരുമാന ബ്രാക്കറ്റിനെയും പ്രോപ്പർട്ടി യൂണിറ്റിന്‍റെ വലുപ്പത്തെയും ആശ്രയിച്ചിരിക്കും.

വരുമാന വിഭാഗങ്ങൾക്കനുസൃതമായ ആനുകൂല്യങ്ങൾ ഇനിപ്പറയുന്നവയാണ്:

EWS വിഭാഗത്തിൽ വാർഷിക കുടുംബ വരുമാനം ₹3 ലക്ഷം വരെ ഉള്ള വ്യക്തികൾ ഉൾപ്പെടുന്നു. ₹3 ലക്ഷത്തിന് മുകളിലും ₹6 ലക്ഷത്തിന് താഴെയും വാർഷിക കുടുംബ വരുമാനമുള്ളവരാണ് LIG വിഭാഗത്തിൽപ്പെടുന്നത്. ഈ ഗ്രൂപ്പിനുള്ള പരമാവധി പലിശ സബ്‌സിഡി 6.5% ആണ്, നിർമ്മിക്കുകയോ വാങ്ങുകയോ ചെയ്യുന്ന യൂണിറ്റ് 30 ചതുരശ്ര മീറ്റർ (ഏകദേശം) കാർപ്പറ്റ് ഏരിയയിൽ കവിയരുത്. EWS വിഭാഗത്തിന്‍റെ കാര്യത്തിൽ 322.917 സ്ക്വയർ ഫീറ്റ്), 60 സ്ക്വയർ മീറ്റർ (ഏകദേശം. 645.83 സ്ക്വയർ ഫീറ്റ്) എൽഐജി വിഭാഗത്തിന്‍റെ കാര്യത്തിൽ. പലിശ സബ്‌സിഡി പരമാവധി ₹6 ലക്ഷം ലോൺ തുകയായി പരിമിതപ്പെടുത്തിയിരിക്കുന്നു. ലോൺ കാലയളവിൽ ലഭ്യമായ പരമാവധി സബ്‌സിഡി ₹ 2.67 ലക്ഷം ആണ്. മിഷനു കീഴിൽ കേന്ദ്രസഹായത്തോടെ നിർമ്മിച്ച/ഏറ്റെടുക്കുന്ന വീടുകൾ വീട്ടിലെ പ്രായപൂർത്തിയായ സ്ത്രീ അംഗത്തിൻ്റെ/സ്ത്രീയുടെ പേരിലോ അല്ലെങ്കിൽ വീട്ടിലെ പ്രായപൂർത്തിയായ പുരുഷ അംഗത്തിൻ്റെ സംയുക്ത പേരിലോ ആയിരിക്കണം, പ്രായപൂർത്തിയായ സ്ത്രീ അംഗം ഇല്ലാത്ത സന്ദർഭങ്ങളിൽ മാത്രം. കുടുംബത്തിൽ, വീട് വീട്ടിലെ പുരുഷ അംഗത്തിൻ്റെ പേരിലാകാം. എന്നിരുന്നാലും, വീട് നിർമ്മിക്കുന്നതിന് ഇത് നിർബന്ധമല്ല. ഈ സ്കീം 31/03/2022 വരെ സാധുവാണ്.

MIG 1 വിഭാഗത്തിൽ ₹6 ലക്ഷത്തിന് മുകളിലും എന്നാൽ ₹12 ലക്ഷത്തിൽ താഴെയും കുടുംബ വരുമാനമുള്ള വ്യക്തികൾ ഉൾപ്പെടുന്നു. ഈ ഗ്രൂപ്പിനുള്ള പരമാവധി പലിശ സബ്‌സിഡി 4% ആണ്, നിർമ്മിക്കുന്നതോ വാങ്ങുന്നതോ ആയ യൂണിറ്റ് കാർപെറ്റ് ഏരിയ ആവശ്യകതയായ 160 ചതുരശ്ര മീറ്ററിൽ കവിയുന്നില്ലെങ്കിൽ (ഏകദേശം. 1,722.23 സ്ക്വയർ ഫീറ്റ്). എന്നിരുന്നാലും ഈ സബ്‌സിഡി 20 വർഷം വരെയുള്ള ഹോം ലോൺ കാലയളവിൽ പരമാവധി ₹9 ലക്ഷം ലോൺ തുകയായി പരിമിതപ്പെടുത്തിയിരിക്കുന്നു. ലോൺ കാലയളവിൽ ലഭ്യമായ പരമാവധി സബ്‌സിഡി ₹ 2.35 ലക്ഷം ആണ്. ഈ സ്കീം 31/03/2021 വരെ സാധുതയുള്ളതായിരുന്നു.

MIG 2 വിഭാഗത്തിൽ ₹12 ലക്ഷത്തിന് മുകളിലും എന്നാൽ ₹18 ലക്ഷത്തിൽ താഴെയും കുടുംബ വരുമാനമുള്ള വ്യക്തികൾ ഉൾപ്പെടുന്നു. ഈ ഗ്രൂപ്പിനുള്ള പരമാവധി പലിശ സബ്‌സിഡി 3% ആണ്, നിർമ്മിക്കുന്ന അല്ലെങ്കിൽ വാങ്ങുന്ന യൂണിറ്റ് കാർപെറ്റ് ഏരിയ ആവശ്യകതയായ 200 ചതുരശ്ര മീറ്റർ (ഏകദേശം 2,152.78 ചതുരശ്ര അടി) കവിയുന്നില്ലെങ്കിൽ. എന്നിരുന്നാലും ഈ സബ്‌സിഡി 20 വർഷം വരെയുള്ള ഹോം ലോൺ കാലയളവിൽ പരമാവധി ₹12 ലക്ഷം ലോൺ തുകയായി പരിമിതപ്പെടുത്തിയിരിക്കുന്നു. ലോൺ കാലയളവിൽ ലഭ്യമായ പരമാവധി സബ്‌സിഡി ₹ 2.30 ലക്ഷം ആണ്. ഈ സ്കീം 31/03/2021 വരെ സാധുതയുള്ളതായിരുന്നു.

ഹോം ലോണുകളിലെ നികുതി ആനുകൂല്യങ്ങൾ

ഇന്ത്യൻ ആദായനികുതി നിയമങ്ങൾ പ്രകാരം ആദ്യമായി വീട് വാങ്ങുന്നവർക്ക് നിരവധി ആനുകൂല്യങ്ങൾ ഉണ്ട്. നിങ്ങളുടെ വീട് വാങ്ങാൻ ഒരു ഹോം ലോൺ നേടുന്നതിന് ലഭ്യമായ ആദായ നികുതി ആനുകൂല്യങ്ങൾ കാണുക.

  • പ്രോപ്പർട്ടി വാങ്ങുന്നയാൾ ഒന്നുകിൽ അത് സ്വന്തമായി താമസിക്കാൻ ഉപയോഗിക്കും അല്ലെങ്കിൽ അത് ആൾതാമസമില്ലാതെ തുടരും, കാരണം വാങ്ങുന്നയാൾ തൊഴിൽ അല്ലെങ്കിൽ ബിസിനസ് സംബന്ധമായി മറ്റെവിടെയെങ്കിലും സ്വന്തമല്ലാത്ത ഏതെങ്കിലും പ്രോപ്പർട്ടിയിൽ ആയിരിക്കും താമസിക്കുന്നത്.
  • വാങ്ങുന്നയാൾ വർഷത്തിലെ ഏതെങ്കിലും കാലയളവിൽ ഹൗസ് പ്രോപ്പർട്ടി മുഴുവനായോ ഭാഗികമായോ വാടകയ്ക്ക് കൊടുക്കുന്നില്ല അല്ലെങ്കിൽ അതിൽ നിന്നും മറ്റ് വരുമാനമൊന്നും ഉണ്ടാക്കുന്നില്ല.
വിഭാഗം ഘടകം ആനുകൂല്യം*
വിഭാഗം 23 വാർഷിക മൂല്യം (കുറിപ്പ് 1 കാണുക) രണ്ട് വീടുകൾക്ക് വരെ വാർഷിക മൂല്യം ഇല്ലെന്ന് കണക്കാക്കും.
വിഭാഗം 24 ഹോം ലോണിലെ പലിശ ഹോം ലോണിലെ പലിശ കിഴിവ് ₹ 2,00,000 അല്ലെങ്കിൽ ₹ 30,000 വരെ അനുവദനീയമാണ്. 01.04.1999 ന് അല്ലെങ്കിൽ അതിന് ശേഷം ലോൺ ഉപയോഗിച്ച് പ്രോപ്പർട്ടി വാങ്ങുകയോ നിർമ്മിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ലോൺ എടുത്ത സാമ്പത്തിക വർഷാവസാനം മുതൽ 5 വർഷത്തിനുള്ളിൽ വാങ്ങൽ/നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ ഹോം ലോണിലെ പലിശ കിഴിവ് ₹30,000 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.
വിഭാഗം 26 സഹ ഉടമ ഹൗസ് പ്രോപ്പർട്ടി രണ്ടോ അതിൽ കൂടുതലോ വ്യക്തികളുടെ ഉടമസ്ഥതയിലാണെങ്കിൽ, ഓരോ സഹ ഉടമയ്ക്കും ഹോം ലോണിന് നൽകിയ പലിശയുടെ അടിസ്ഥാനത്തിൽ ₹ 2,00,000 അല്ലെങ്കിൽ ₹ 30,000 കിഴിവിന് അർഹതയുണ്ട്. ഓരോ ഉടമസ്ഥൻ്റെയും വിഹിതം വ്യക്തവും പരിശോധിച്ചറിയുകയും ചെയ്തെങ്കിൽ മാത്രമേ കിഴിവ് അനുവദിക്കൂ.

കുറിപ്പ് : ഹൗസ് പ്രോപ്പർട്ടിയിൽ നിന്നുള്ള വരുമാനം കണക്കാക്കുന്നതിന്‍റെ അടിസ്ഥാനം വാർഷിക മൂല്യമാണ്. വരുമാനം നേടാനുള്ള പ്രോപ്പർട്ടിയുടെ സ്വാഭാവിക ശേഷിയാണ് വാർഷിക മൂല്യം. പ്രോപ്പർട്ടിയുടെ യഥാർത്ഥ വരുമാന രസീതി അടിസ്ഥാനമാക്കിയല്ല, മറിച്ച് വരുമാനം ഉണ്ടാക്കാനുള്ള പ്രോപ്പർട്ടിയുടെ സ്വാഭാവിക ശേഷിയെ അടിസ്ഥാനമാക്കിയാണ് നികുതി ചുമത്തുന്നത്.

വീടിൻ്റെ മൊത്ത വാർഷിക മൂല്യം ഇനിപ്പറയുന്നവയിൽ കൂടുതലാണ്

  • പ്രതീക്ഷിക്കുന്ന വാടക, പ്രോപ്പർട്ടിയുടെ വാടകയായി വർഷംതോറും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ന്യായമായ തുകയാണിത്.
  • ലഭിച്ച അല്ലെങ്കിൽ ലഭിക്കാനുള്ള യഥാർത്ഥ വാടക

പ്രോപ്പർട്ടി വർഷം മുഴുവൻ അല്ലെങ്കിൽ ഭാഗികമായ കാലയളവിലേക്ക് വാടകയ്ക്ക് അല്ലെങ്കിൽ ഒഴിഞ്ഞ് കിടക്കുകയാണെങ്കിൽ. യഥാർത്ഥത്തിൽ ലഭിച്ച വാടക അല്ലെങ്കിൽ ലഭിക്കാനുള്ളത് മുകളിലുള്ളതിനേക്കാൾ കുറവാണ് (എ) കാരണം ഹൗസ് പ്രോപ്പർട്ടി ഒഴിഞ്ഞുകിടക്കുകയാണ്. അത്തരം സാഹചര്യങ്ങളിൽ ലഭിച്ച അല്ലെങ്കിൽ ലഭിക്കാനുള്ള വാടക മൊത്തം വാർഷിക മൂല്യമായി കണക്കാക്കും.

ചാപ്റ്റർ VIA പ്രകാരം മൊത്തം വരുമാനത്തിൽ നിന്ന് കിഴിവുകളുടെ രൂപത്തിൽ നികുതി ആനുകൂല്യങ്ങൾ

മൊത്തം വരുമാനത്തിൽ നിന്നുള്ള ചില പേമെൻ്റുകൾക്ക് താഴെപ്പറയുന്ന കിഴിവുകൾ വാങ്ങുന്നയാൾക്ക് ലഭിക്കുന്നു. മൊത്തം വരുമാനത്തിൽ ഓരോ വിഭാഗത്തിലും നികുതി ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് വരുമാനം ഒന്നിച്ചാക്കി നഷ്ടം നികത്തുന്നതിനുള്ള വ്യവസ്ഥകൾ നടപ്പിലാക്കിയതിനു ശേഷമുള്ളതാണ്.

'മൊത്തം വരുമാനത്തിന്‍റെ' ഭാഗമാണെങ്കിലും താഴെപ്പറയുന്ന വരുമാനത്തിൽ നിന്ന് കിഴിവുകൾ അനുവദനീയമല്ല'.

  • ദീർഘകാല മൂലധന നേട്ടങ്ങൾ
  • അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലൂടെ ഇക്വിറ്റി ഷെയറുകളും ഇക്വിറ്റി ഓറിയൻ്റഡ് ഫണ്ട് യൂണിറ്റുകളും ട്രാൻസ്ഫർ ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഹ്രസ്വകാല ക്യാപിറ്റൽ ഗെയിൻ അതായത് സെക്ഷൻ 111 എ പ്രകാരം ലഭിക്കുന്ന ഹ്രസ്വകാല ക്യാപിറ്റൽ ഗെയിൻ
  • ലോട്ടറികൾ, പന്തയങ്ങൾ മുതലായവയിൽ നിന്നുള്ള നേട്ടം.
  • 115A, 115AB, 115AC, 115ACA, 115AD, 115Dസെക്ഷനുകളിൽ പരാമർശിച്ചിരിക്കുന്ന വരുമാനം.

കൂടാതെ, മുകളിൽ സെക്ഷൻ 'എ'യിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിക്കേണ്ട ആവശ്യമില്ല. പ്രസക്തമായ വിഭാഗത്തിൽ പരാമർശിച്ചിരിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി കിഴിവുകൾ അനുവദനീയമാണ്.

വിഭാഗം പണമടവ് തരം പരമാവധി കിഴിവ് ആനുകൂല്യം*
സെക്ഷന്‍ 80C ഹൗസ് പ്രോപ്പർട്ടി നിർമ്മിക്കുന്നതിനോ ഏറ്റെടുക്കുന്നതിനോ ലഭ്യമാക്കിയ ലോണിന്‍റെ മുതൽ തുകയുടെ തിരിച്ചടവ്. ₹1,50,000 വരെ
  • ഇൻഷുറൻസ് പ്രീമിയം, പബ്ലിക് പ്രോവിഡന്‍റ് ഫണ്ടിലേക്കുള്ള സംഭാവന, ട്യൂഷൻ ഫീസ് തുടങ്ങിയ ചില പേമെന്‍റുകൾ/ നിക്ഷേപങ്ങൾക്ക് സെക്ഷൻ 80C കിഴിവ് അനുവദിക്കുന്നു. സെക്ഷൻ 80C പ്രകാരം അനുവദിച്ചിട്ടുള്ള നിരവധി പേമെൻ്റുകളിൽ ഒന്നാണ് ലോണിൻ്റെ മുതൽ തുകയുടെ തിരിച്ചടവ്.
  • ഹൗസിംഗ് ലോൺ തിരിച്ചടയ്ക്കുന്നതിന് വാങ്ങുന്നയാൾക്ക് ഈ കിഴിവിന്‍റെ ഉപയോഗിക്കാത്ത ഭാഗം ക്ലെയിം ചെയ്യാം.
വിഭാഗം 80EE ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടി ഏറ്റെടുക്കുന്നതിന് സാമ്പത്തിക വർഷം16-17 ൽ ഏതെങ്കിലും ഫൈനാൻഷ്യൽ സ്ഥാപനത്തിൽ നിന്ന് ലഭ്യമാക്കിയ ലോണിന് അടയ്‌ക്കേണ്ട പലിശ. ₹50,000 വരെ
  • 2016-17 സാമ്പത്തിക വർഷത്തിൽ (01.04.2016 ൽ ആരംഭിച്ച് 31.03.2017 ൽ അവസാനിക്കുന്നത്) ലോൺ അനുവദിച്ചിരിക്കണം.
  • ലോൺ തുക ₹ 35 ലക്ഷത്തിൽ കവിയാൻ പാടില്ല.
  • റെസിഡൻഷ്യൽ പ്രോപ്പർട്ടിയുടെ മൂല്യം ₹50 ലക്ഷത്തിൽ കവിയരുത്.
  • ലോൺ അനുവദിച്ച തീയതിയിൽ വാങ്ങുന്നയാൾക്ക് റെസിഡൻഷ്യൽ ഹൗസ് പ്രോപ്പർട്ടി ഇല്ല.


ശ്രദ്ധിക്കുക: ഈ സെക്ഷന് കീഴിൽ ഏതെങ്കിലും പലിശയ്ക്കായി കിഴിവ് ക്ലെയിം ചെയ്താൽ, മറ്റേതെങ്കിലും സെക്ഷൻ പ്രകാരം ആ പലിശയ്ക്കായി മറ്റൊരു കിഴിവ് അനുവദിക്കില്ല.

സെക്ഷൻ 80EEA ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടി ഏറ്റെടുക്കുന്നതിനായി സാമ്പത്തിക വർഷം19-20 & 20-21 -ൽ ഏതെങ്കിലും ഫൈനാൻഷ്യൽ സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന ലോണിന് നൽകേണ്ട പലിശ. ₹1,50,000 വരെ
  • 2019-20 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ലോൺ അനുവദിച്ചിരിക്കണം (01.04.2019 മുതൽ ആരംഭിക്കുകയും 31.03.2021 ന് അവസാനിക്കുകയും വേണം).
  • റെസിഡൻഷ്യൽ പ്രോപ്പർട്ടിയുടെ സ്റ്റാമ്പ് ഡ്യൂട്ടി മൂല്യം ₹45 ലക്ഷത്തിൽ കവിയാൻ പാടില്ല.
  • ലോൺ അനുവദിച്ച തീയതിയിൽ വാങ്ങുന്നയാൾക്ക് റെസിഡൻഷ്യൽ ഹൗസ് പ്രോപ്പർട്ടി ഇല്ല.


ശ്രദ്ധിക്കുക: ഈ സെക്ഷന് കീഴിൽ ഏതെങ്കിലും പലിശയ്ക്കായി കിഴിവ് ക്ലെയിം ചെയ്താൽ, മറ്റേതെങ്കിലും സെക്ഷൻ പ്രകാരം ആ പലിശയ്ക്കായി മറ്റൊരു കിഴിവ് അനുവദിക്കില്ല.

ശ്രദ്ധിക്കുക:
മുകളിലുള്ള പട്ടികയും കണക്കുകൂട്ടലുകളും ഉദാഹരണങ്ങൾ മാത്രമാണ്. വായനക്കാരോട്, ആദ്യമായി വീട് വാങ്ങുന്നയാൾ എന്ന നിലയിൽ യോഗ്യതയുള്ള നികുതി കിഴിവ് കണക്കാക്കാൻ നിങ്ങളുടെ ടാക്സ് കൺസൾട്ടന്‍റിൽ നിന്ന് ഉപദേശം തേടാൻ നിർദേശിക്കുന്നു.

ആദ്യ വീട് വാങ്ങുന്നയാൾ പുതിയ നികുതി ഇളവ് വ്യവസ്ഥ (സെക്ഷൻ 115 BAC പ്രകാരം) തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ മാത്രമെ മുകളിൽ ചർച്ച ചെയ്ത നികുതി ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാൻ കഴിയൂ. ഏതാണ് കൂടുതൽ പ്രയോജനകരമെന്ന് മനസ്സിലാക്കുന്നതിന് ഓരോ വ്യക്തിയും രണ്ട് നികുതി വ്യവസ്ഥകളും ഉപയോഗിച്ച് അവൻ്റെ/അവളുടെ നികുതി ബാധ്യത താരതമ്യം ചെയ്യുന്നത് നല്ലതാണ്.

ഹോം ലോൺ വില

ഹോം ലോൺ പലിശ നിരക്കുകൾ രണ്ട് ഓപ്ഷനുകളിലാണ് വരുന്നത് - ഫ്ലോട്ടിംഗ് റേറ്റ് ലോണുകളും കോമ്പിനേഷൻ റേറ്റ് ലോണുകളും.

1

ഫ്ലോട്ടിംഗ് റേറ്റ് ഹോം ലോണുകൾ

അഡ്ജസ്റ്റബിൾ റേറ്റ് ഹോം ലോൺ (ARHL) എന്നും അറിയപ്പെടുന്നു. പലിശ നിരക്ക് ലെൻഡറിന്‍റെ ബെഞ്ച്മാർക്ക് നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു, അത് വിപണിയിലെ പലിശ നിരക്കുകളുമായി സമന്വയിപ്പിക്കുന്നു. ബെഞ്ച്മാർക്ക് നിരക്കിൽ മാറ്റം ഉണ്ടെങ്കിൽ, ലോണിൻ്റെ പലിശ നിരക്കും ആനുപാതികമായി മാറുന്നു.

താഴെപ്പറയുന്ന സാഹചര്യങ്ങളിൽ നിങ്ങൾക്ക് ഫ്ലോട്ടിംഗ് റേറ്റ് ഹോം ലോൺ തിരഞ്ഞെടുക്കാം:

  • കാലക്രമേണ പലിശ നിരക്ക് കുറയുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുവെങ്കിൽ, അത്തരമൊരു സാഹചര്യത്തിൽ ഒരു ഫ്ലോട്ടിംഗ് നിരക്ക് ലോൺ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ലോണിന് ബാധകമായ പലിശ നിരക്ക് കുറയുന്നതിലേക്ക് നയിച്ചേക്കാം, അതുവഴി ലോണിന്‍റെ ചെലവ് കുറയുന്നു.
  • പലിശ നിരക്ക് മാറ്റങ്ങളെക്കുറിച്ച് ഉറപ്പില്ലാത്തവർക്കും മാർക്കറ്റ് നിരക്കുകൾ തിരഞ്ഞെടുക്കാൻ താൽപ്പര്യപ്പെടുന്നവർക്കും ഫ്ലോട്ടിംഗ് റേറ്റ് ലോണുകൾ അനുയോജ്യമാണ്.

2

കോംബിനേഷൻ റേറ്റ് ഹോം ലോണുകൾ

ഒരു കോമ്പിനേഷൻ ഹൗസിംഗ് ലോൺ പലിശ നിരക്കിൽ, പലിശ നിരക്ക് ഒരു നിശ്ചിത കാലയളവിലേക്ക് (സാധാരണയായി 2-3 വർഷം) നിശ്ചിതമാണ്, അതിന് ശേഷം അത് ഫ്ലോട്ടിംഗ് നിരക്കിലേക്ക് പരിവർത്തനം ചെയ്യുന്നു. ഫിക്‌സഡ് പലിശ നിരക്ക് സാധാരണയായി ഫ്ലോട്ടിംഗ് നിരക്കിനേക്കാൾ അൽപ്പം കൂടുതലാണ്.

താഴെപ്പറയുന്ന സാഹചര്യങ്ങളിൽ നിങ്ങൾക്ക് കോമ്പിനേഷൻ റേറ്റ് ഹോം ലോൺ തിരഞ്ഞെടുക്കാം:

  • പലിശ നിരക്ക് സ്ഥിരമായിരിക്കുന്ന സമയത്ത് നിങ്ങൾ അടയ്‌ക്കുന്ന EMI നിങ്ങൾക്ക് സൗകര്യപ്രദമാണെങ്കിൽ നിങ്ങൾക്ക് തുടരാം. ഇത് നിങ്ങളുടെ ടേക്ക്-ഹോം പ്രതിമാസ വരുമാനത്തിന്‍റെ 25-30% കവിയാൻ പാടില്ല.
  • പലിശനിരക്ക് ഉയരുന്ന ഒരു സാഹചര്യം നിങ്ങൾ കാണുമ്പോൾ, ലോണിൻ്റെ ആദ്യ 2-3 വർഷത്തേക്ക് (ലെൻഡർ അനുവദിക്കുന്ന കാലയളവിനെ അടിസ്ഥാനമാക്കി) നിലവിലുള്ള നിരക്കിൽ നിങ്ങളുടെ ഹോം ലോൺ ലോക്ക് ചെയ്യുന്നത് പരിഗണിക്കുക.

ഭാവി ഹോം ലോൺ നിരക്കുകൾ പ്രവചിക്കുന്നത് സാധാരണയായി ബുദ്ധിമുട്ടാണ്. ഹൗസിംഗ് ലോൺ പലിശ നിരക്കുകൾ നിങ്ങളുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി നീങ്ങിയേക്കാം, അത് നിങ്ങൾക്ക് പ്രതികൂലമായ പലിശ നിരക്ക് ഓപ്ഷൻ ലഭിക്കുന്നതിന് കാരണമാകുന്നു. അതിനാൽ, ഫ്ലോട്ടിംഗ് റേറ്റ് ഹോം ലോണുകൾ കൂടുതൽ ജനപ്രിയമാണ്.

ഹോം ലോൺ ദാതാവ് സാധാരണയായി നിങ്ങളുടെ ഹോം ലോൺ പ്രോസസ് ചെയ്യുന്നതിന് ഒറ്റത്തവണ ഫീസ് ഈടാക്കുന്നു (പ്രോസസ്സിംഗ് ഫീസ് എന്ന് വിളിക്കുന്നു). നിയമപരമായ, റെഗുലേറ്ററി നിരക്കുകൾ, അഭിഭാഷകർക്കും സാങ്കേതിക വിദഗ്‌ദർക്കും അടയ്‌ക്കേണ്ട ഫീസ് തുടങ്ങിയ മറ്റ് നിരക്കുകളും ലെൻഡർ ഈടാക്കാം. എച്ച് ഡി എഫ് സി ബാങ്ക് ഈടാക്കുന്ന പ്രോസസ്സിംഗ് ചാർജുകളും അനുബന്ധ ചാർജുകളും പരിശോധിക്കുക.

നിങ്ങളുടെ ലോൺ കാലയളവ് പൂർത്തിയാക്കുന്നതിന് മുമ്പ് നിങ്ങളുടെ ഹൗസിംഗ് ലോൺ (ഭാഗികമായോ പൂർണ്ണമായോ) തിരിച്ചടയ്ക്കാൻ അനുവദിക്കുന്ന ഒരു സൗകര്യമാണ് പ്രീപേമെന്‍റ്.

 

നിങ്ങളുടെ ഹൗസിംഗ് ലോണിന്‍റെ പ്രീപേമെന്‍റ് പരിഗണിക്കുന്നതിന് മുമ്പ്, മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾക്കും വിവാഹം, വിദേശ യാത്ര തുടങ്ങിയ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കും മതിയായ ഫണ്ടുകൾ ഉണ്ടെന്ന് നിങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. നിങ്ങളുടെ ഹോം ലോൺ പ്രീപേയ്‌ക്കായി നിങ്ങൾ അമിതമായി ചെലവഴിക്കുകയും അതിൻ്റെ ഫലമായി, നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ ഫണ്ട് തികയാതെ വരുകയും ചെയ്യുന്ന സാഹചര്യം നിങ്ങൾ ഒഴിവാക്കണം.

 

ഫ്ലോട്ടിംഗ് റേറ്റ് ഹോം ലോണുകൾ വ്യക്തികളിൽ നിന്ന് പ്രീ-ക്ലോഷർ/ഫോർ-ക്ലോഷർ ചാർജ്ജുകളൊന്നും ഈടാക്കുന്നില്ല.

 

കോംബിനേഷൻ റേറ്റ് ഹോം ലോണുകളുടെ കാര്യത്തിൽ, നിശ്ചിത പലിശ കാലയളവിൽ ലോൺ പ്രീപേമെൻ്റ് ചെയ്യുകയും അത്തരം പ്രീപേമെൻ്റ് വ്യക്തിയുടെ സ്വന്തം ഫണ്ടിൽ നിന്നല്ലാതെ മറ്റൊരു ലെൻഡറിൽ നിന്ന് ബാലൻസ് ട്രാൻസ്ഫർ / റീഫൈനാൻസ് എന്നിവയ്ക്കായി ലഭിച്ച തുകയിൽ നിന്ന് പ്രീ പേമെൻ്റ് നൽകുകയും ചെയ്താൽ ലെൻഡറിന് പ്രീപേമെൻ്റ് ചാർജുകൾ ചുമത്താവുന്നതാണ്. എന്നിരുന്നാലും, നിങ്ങളുടെ ഹൗസിംഗ് ലോൺ പ്രീപേ ചെയ്യാൻ നിങ്ങളുടെ സ്വന്തം ഫണ്ടുകൾ ഉപയോഗിക്കുകയാണെങ്കിൽ, പ്രീപേമെന്‍റ് പിഴ ഈടാക്കുന്നതല്ല.

 

ഹൗസിംഗ് ലോണുകൾ സർവ്വീസ് ചെയ്യാൻ എളുപ്പമാണ് ; ഹോം ലോണുകളുടെ പലിശ നിരക്ക് സാധാരണയായി പേഴ്സണൽ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ലോണുകളിൽ ഈടാക്കുന്ന പലിശ നിരക്കിനേക്കാൾ കുറവാണ്. നിങ്ങൾ കടം കുറയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, കുറഞ്ഞ പലിശ നിരക്ക് ഉള്ള ഹൗസിംഗ് ലോണുകളേക്കാൾ ഉയർന്ന പലിശ വഹിക്കുന്ന ലോണുകൾക്ക് മുൻഗണന നൽകി, അത് പ്രീപേ ചെയ്യുന്നത് നിങ്ങൾക്ക് പരിഗണിക്കാം.

 

മുതൽ റീപേമെന്‍റിലും ഹൗസിംഗ് ലോണുകളിൽ അടച്ച പലിശയിലും നികുതി ഇളവ് ക്ലെയിം ചെയ്യാൻ നിങ്ങൾക്ക് അർഹതയുണ്ട് (നിർദ്ദിഷ്ട തുകകളിൽ, വ്യവസ്ഥകൾക്ക് വിധേയമായി). മാത്രമല്ല, 'എല്ലാവർക്കും ഭവനം' എന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, ഹൗസിംഗ് ലോണുകളിലെ നികുതി ആനുകൂല്യങ്ങൾ കാലക്രമേണ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ഹൗസിംഗ് ലോണിന്‍റെ മുഴുവൻ പ്രീപേമെന്‍റിൽ, മുകളിൽ പറഞ്ഞ നികുതി ആനുകൂല്യങ്ങൾ നിങ്ങൾക്ക് ഇനി ലഭിക്കില്ല ; പാർട്ട് പ്രീപേമെന്‍റുകളുടെ കാര്യത്തിൽ, നിങ്ങൾക്ക് ആനുപാതികമായി കുറഞ്ഞ നികുതി ആനുകൂല്യങ്ങൾ ലഭിക്കും.

ഡോക്യുമെന്‍റ് ചെക്ക്‌ലിസ്റ്റ്

ശമ്പളമുള്ളവർക്കുള്ള ഹോം ലോൺ ഡോക്യുമെന്‍റുകൾ

  1. അപേക്ഷാ ഫോമിൽ പൂരിപ്പിച്ചു.
  2. PAN കാർഡ് (KYC പൂർത്തിയാക്കാൻ ഇത് നിർബന്ധമാണ്).
  3. ഐഡന്‍റിറ്റി, റെസിഡൻസ് പ്രൂഫ് - പാസ്പോർട്ട്, വോട്ടർ ID അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ്
  4. വരുമാന തെളിവ്: സാലറി സ്ലിപ്പുകൾ (കഴിഞ്ഞ 3 മാസം) ;
  5. ശമ്പള ക്രെഡിറ്റ് കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്‍റുകൾ (കഴിഞ്ഞ 6 മാസം).
  6. ഏറ്റവും പുതിയ ഫോം- 16ഉം IT റിട്ടേണും

സ്വയം തൊഴിൽ ചെയ്യുന്നവർക്കുള്ള ഹോം ലോൺ ഡോക്യുമെന്‍റുകൾ

  1. അപേക്ഷാ ഫോമിൽ പൂരിപ്പിച്ചു.
  2. PAN കാർഡ് (KYC പൂർത്തിയാക്കാൻ ഇത് നിർബന്ധമാണ്)
  3. ഐഡന്‍റിറ്റി, റെസിഡൻസ് പ്രൂഫ് (പാസ്പോർട്ട്, വോട്ടർ ഐഡി അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ്)
  4. വരുമാന രേഖകള്‍
    കഴിഞ്ഞ 3 അസെസ്‌മെൻ്റ് വർഷങ്ങളിലെ വരുമാന കണക്കുകൾ സഹിതം ആദായനികുതി റിട്ടേണുകൾ (വ്യക്തിയുടെയും ബിസിനസ്സ് സ്ഥാപനത്തിൻ്റെയും, CA സാക്ഷ്യപ്പെടുത്തിയത്), കഴിഞ്ഞ 3 വർഷങ്ങളിലെ അക്കൗണ്ടുകൾ/അനുബന്ധങ്ങൾ/ഷെഡ്യൂളുകൾ എന്നിവയുടെ നോട്ട് സഹിതം ബാലൻസ് ഷീറ്റ്, പ്രോഫിറ്റ് & ലോസ് അക്കൗണ്ട് സ്റ്റേറ്റുമെൻ്റുകൾ (വ്യക്തിയുടെയും ബിസിനസ്സ് സ്ഥാപനത്തിൻ്റെയും, CA സാക്ഷ്യപ്പെടുത്തിയത്), കഴിഞ്ഞ 6 മാസത്തെ ബിസിനസ് സ്ഥാപനത്തിൻ്റെ കറണ്ട് അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റുകൾ, വ്യക്തിയുടെ സേവിംഗ്സ് അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റുകൾ.

ശ്രദ്ധിക്കുക:

  1. 1.ഹോം ലോൺ ഡോക്യുമെന്‍റുകൾ സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം.
  2. 2.മേല്‍പ്പറഞ്ഞ പട്ടിക സൂചിക മാത്രമാണ്. കൂടുതല്‍ ഡോക്യുമെന്‍റുകൾ ആവശ്യപ്പെട്ടേക്കാം.

ഒരു ഹോം ലോണ്‍ ലെന്‍ഡറെ എങ്ങനെ തിരഞ്ഞെടുക്കാം

നിങ്ങളുടെ വീട് വാങ്ങൽ വിജയകരമാണെന്ന് ഉറപ്പാക്കുന്നതിന് അനുയോജ്യമായ ഹോം ലോൺ ദാതാവിനെ കണ്ടെത്തുന്നത് നിർണായകമാണ്. അൽപ്പം ഗവേഷണം നടത്തി, നിങ്ങളുടെ സുഹൃത്തുക്കളോട് സംസാരിച്ചും ഇൻ്റർനെറ്റിൽ തിരഞ്ഞും, നിങ്ങൾക്ക് ഒരുപിടി ഹോം ലോൺ ദാതാക്കളുടെ പട്ടിക തയ്യാറാക്കാം. പരിഗണിക്കേണ്ട ഏതാനും പോയിന്‍റുകൾ ഇതാ:
 

  1. ലെൻഡറിന് നിങ്ങളെ ഗൈഡ് ചെയ്യാനും ലോൺ എടുക്കുന്ന പ്രക്രിയ സുഗമവും എളുപ്പവുമാക്കാനും കഴിയുമോ? വീടിൻ്റെ ഉടമസ്ഥാവകാശം അരോചകമാക്കുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു.
  2. ലെൻഡർ സ്ഥാപനം വിശ്വസ്തവും അറിയപ്പെടുന്നതും ആണോ? പോളിസികൾ, പ്രാക്ടീസുകൾ, ചാർജ്ജുകൾ എന്നിവ ഓരോ സ്ഥാപനത്തിനും വ്യത്യസ്തമാണ്. ഇൻഡസ്ട്രിയിൽ ഇതുവരെ പരിചയമില്ലാത്ത ഒരു ലെൻഡറെ തിരഞ്ഞെടുത്ത് നിങ്ങളുടെ ലക്ഷ്യം നേടാനുള്ള ഉദ്യമം വെല്ലുവിളി നിറഞ്ഞതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല, പ്രത്യേകിച്ച് ഇത് നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ സാമ്പത്തിക ഇടപാട് ആകാം.
  3. ഹൗസിംഗ് മാർക്കറ്റിനെക്കുറിച്ച് ലെൻഡറിന് ധാരണയുണ്ടോ? ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് വ്യവസായം അസംഘടിതവും വിഭജിക്കപ്പെട്ടതുമാണ്. വിപണിയുടെയും വ്യവസായത്തിൻ്റെയും സ്വഭാവം വിവിധ പ്രദേശങ്ങളിലും നഗരങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ലെൻഡറിന് വിപണിയെക്കുറിച്ച് നല്ല ധാരണ ഉണ്ടായിരിക്കണം.
  4. ശരിയായ പ്രോജക്റ്റ് കണ്ടെത്താൻ അവർ നിങ്ങളെ സഹായിക്കുമോ? ഇത് നിങ്ങളുടെ തിരയൽ പ്രക്രിയ വളരെ ലളിതമാക്കുന്നു. നിയമപരവും സാങ്കേതികപരവുമായ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം അവർ പ്രീ അപ്രൂവ്ഡ് പ്രൊജക്ടുകളുടെ ഒരു ഡാറ്റാബേസ് സൂക്ഷിക്കുന്നുണ്ടോ? വ്യക്തമായ ലീഗൽ ടൈറ്റിൽ ഉള്ളതും, അംഗീകൃത പദ്ധതി പിന്തുടരുന്നതും, ആവശ്യമായ എല്ലാ അനുമതികളും ഉള്ളതുമായ ഒരു പ്രോജക്റ്റ് നിങ്ങൾക്ക് മനഃസമാധാനം നൽകും.
  5. ലോണിന്‍റെ എല്ലാ വശങ്ങളും (പലിശ നിരക്ക്, ലോൺ കാലയളവ്, റീപേമെന്‍റ് പ്രോസസ് മുതലായവ) മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നതിന് ലെൻഡർ നിങ്ങൾക്ക് കൗൺസിലിംഗ് സൗകര്യങ്ങൾ നൽകുമോ? ഹോം ലോണിൻ്റെ എല്ലാ വിശദാംശങ്ങൾക്കും അതിൻ്റേതായ സാമ്പത്തിക ബാധ്യതയുണ്ട്, വിദഗ്ദരുടെ അറിവോ മാർഗനിർദേശമോ ഉണ്ടായിരിക്കുന്നത് പ്രയോജനകരമായിരിക്കും.
  6. ലെൻഡർ എപ്പോഴും കസ്റ്റമർ കേന്ദ്രീകൃതമായിരിക്കണം. ന്യായമായ ഇടപാടുകളും ധാർമ്മിക പെരുമാറ്റവും ഉണ്ടായിരിക്കണം. ഉപഭോക്തൃ വിവരങ്ങളുടെ രഹസ്യസ്വഭാവം കമ്പനി കാത്തുസൂക്ഷിക്കണം. നിങ്ങളുടെ ഒറിജിനൽ പ്രോപ്പർട്ടി ഡോക്യുമെന്‍റുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സുരക്ഷിതമായ സ്റ്റോറേജ് സൗകര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചേക്കാവുന്ന മറ്റൊരു നിർണായക കാര്യമാണ്.
  7. വ്യത്യസ്ത EMI ഘടനകളുള്ള ഫ്ലെക്സിബിൾ റീപേമെന്‍റ് ഓപ്ഷനുകൾ തീർച്ചയായും ദീർഘകാലാടിസ്ഥാനത്തിൽ ഒരു മികച്ച നേട്ടമായിരിക്കും. പ്രത്യേകം തയ്യാറാക്കിയ റീപേമെന്‍റ് സ്കീമുകൾ നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.
  8. ഡോർസ്റ്റെപ്പ് സർവ്വീസ്, ഓൺലൈൻ ലോൺ അപ്രൂവൽ പോലുള്ള ചെറിയ ആഡ്-ഓണുകൾ നിങ്ങളുടെ ജീവിതം വളരെ ലളിതമാക്കുന്നു. ഈ സാങ്കേതിക യുഗത്തിൽ, നിങ്ങളുടെ ലോൺ അക്കൗണ്ടിലേക്കുള്ള ഓൺലൈൻ, മൊബൈൽ ആക്സസ് ആവശ്യമാണ്. പരസ്‌പരം ബന്ധിപ്പിച്ച വിശാലമായ ബ്രാഞ്ച് ശൃംഖല നിങ്ങളുടെ ജീവിതം കൂടുതൽ എളുപ്പമാക്കുന്നു.
  9. നിങ്ങളുടെ വീടിന് വേണ്ടിയോ ഹോം ലോണിന് വേണ്ടിയോ ഇൻഷുറൻസ് വാങ്ങുന്നതിന് ലെൻഡറിന് സഹായം നൽകാൻ കഴിയുമോ എന്ന് നോക്കുക.

ഹോം ലോൺ വിതരണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

ഹൗസിംഗ് ഫൈനാൻസ് കമ്പനി സാധാരണയായി താഴെപ്പറയുന്നവ പൂർത്തിയാക്കുമ്പോൾ ലോൺ തുക വിതരണം ചെയ്യും:

  • സാങ്കേതികമായി വസ്തു മൂല്യനിര്‍ണ്ണയം നടത്തിക്കഴിഞ്ഞാൽ ;
  • എല്ലാ നിയമപരമായ ഡോക്യുമെന്‍റേഷനും പൂർത്തിയാക്കി, ടൈറ്റിൽ ക്ലിയറൻസ് നടത്തിയാൽ ;
  • നിങ്ങൾ വിഹിതം പൂർണ്ണമായും അടച്ചു (അതായത് ഡൗൺ പേമെന്‍റ് നടത്തി).

തുടർന്ന് ഹോം ലോൺ വിതരണത്തിനുള്ള നിങ്ങളുടെ അഭ്യർത്ഥന ഓഫ്‌ലൈനായോ ഓൺലൈനായോ ചെയ്യാം. നിങ്ങളുടെ അഭ്യർത്ഥന ഓഫ്‌ലൈനായി ചെയ്യാൻ, നിങ്ങൾ ഹൗസിംഗ് ഫൈനാൻസ് കമ്പനിയുടെ ഓഫീസ്/ബ്രാഞ്ച് സന്ദർശിക്കേണ്ടതുണ്ട്. നിങ്ങളുടെ വിതരണ അഭ്യർത്ഥന ഓൺലൈനായി ചെയ്യുന്നതിന് ഹൗസിംഗ് ഫൈനാൻസ് കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കേണ്ടതുണ്ട്:

  1. നിങ്ങളുടെ യൂസർ ഐഡി/ലോൺ അക്കൗണ്ട് നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
  2. 'വിതരണ അഭ്യർത്ഥന' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
  3. നിങ്ങളുടെ സംഭാവനയുടെ വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്യുക (രസീതുകൾ അപ്‌ലോഡ് ചെയ്യുക)
  4. പ്രോപ്പർട്ടിയുടെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുക (തയ്യാറായതോ നിർമ്മാണത്തിലിരിക്കുന്നതോ).
    1. നിർമ്മാണത്തിലിരിക്കുന്ന പ്രോപ്പർട്ടിക്ക്, നിർമ്മാണ ഘട്ടത്തിൻ്റെ വിശദാംശങ്ങൾ പൂരിപ്പിക്കുക, കൂടാതെ ബിൽഡറുടെ ഡിമാൻഡ് ലെറ്റർ, ആർക്കിടെക്റ്റിന്‍റെ സർട്ടിഫിക്കറ്റ് മുതലായവ ഉൾപ്പെടെയുള്ള ആവശ്യമായ ഡോക്യുമെൻ്റുകൾ അപ്‌ലോഡ് ചെയ്യുക.
    2. റെഡി പ്രോപ്പർട്ടിക്ക്, ഡിമാൻഡ് ലെറ്റർ തീയതി ചേർക്കുക. തുടർന്ന് നിങ്ങൾ പേമെന്‍റ് വിശദാംശങ്ങൾ ചേർക്കേണ്ടതുണ്ട് (പണം സ്വീകരിക്കുന്ന വ്യക്തിയുടെ അക്കൗണ്ട് വിശദാംശങ്ങൾ) ; നിർമ്മാണത്തിലിരിക്കുന്ന പ്രോപ്പർട്ടിയുടെ കാര്യത്തിൽ ഇത് ബിൽഡർ ആയിരിക്കും ; ഒരു 'റീസെയിൽ' പ്രോപ്പർട്ടിയുടെ കാര്യത്തിൽ ഇത് വിൽപ്പനക്കാരനായിരിക്കും.

നിർമ്മാണം പൂർത്തീകരിക്കുന്ന ഘട്ടത്തിനനുസരിച്ച് ഘട്ടം ഘട്ടമായോ പൂർണ്ണമായോ ലോൺ വിതരണം ചെയ്യും.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI)/നാഷണൽ ഹൗസിംഗ് ബാങ്ക് (NHB) പുറപ്പെടുവിച്ച നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി കൺസ്ട്രക്ഷൻ ഘട്ടം മാത്രമേ ലെൻഡർ പരിഗണിക്കുകയുള്ളൂ, ബിൽഡർ അനുശാസിക്കുന്ന ഇൻസ്റ്റാൾമെന്‍റ് പേമെൻ്റുകൾ പരിഗണിക്കില്ല.

മുഴുവൻ വിതരണത്തിന്‍റെ കാര്യത്തിൽ, മുഴുവൻ വിതരണവും നടത്തിയതിന് ശേഷമുള്ള മാസം മുതൽ EMI പേമെന്‍റുകൾ ആരംഭിക്കാം.

ഭാഗികമായ വിതരണത്തിന്‍റെ കാര്യത്തിൽ, മുഴുവൻ ലോണും റിലീസ് ചെയ്യുന്നതുവരെ നിങ്ങൾ പ്രീ-EMI (ഇത് പലിശ ഘടകം മാത്രമാണ്) അടയ്‌ക്കേണ്ടി വന്നേക്കാം. അതിനുശേഷം, നിങ്ങളുടെ പതിവ് EMI പേമെൻ്റുകൾ ആരംഭിക്കും.

mortgage_registration

മോർഗേജ് രജിസ്ട്രേഷൻ

സെക്യൂരിറ്റിയായി എടുത്ത വീട്ടിൽ ലെൻഡർ ഹോം ലോൺ ഓഫർ ചെയ്യുന്നു. ഹോം ലോൺ തിരിച്ചടയ്ക്കുന്നതുവരെ, പ്രോപ്പർട്ടിയുടെ ടൈറ്റിൽ ലെൻഡറുമായി താമസിക്കുന്നു. പ്രോപ്പർട്ടി രജിസ്ട്രേഷൻ പോലെ, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ, നിശ്ചിത ഫീസ് പേമെന്‍റിൽ സബ്-രജിസ്ട്രാറിൽ ലോൺ ഡോക്യുമെന്‍റുകളും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. സെക്യൂരിറ്റി സൃഷ്ടിക്കൽ/ടൈറ്റിൽ ഡീഡുകളുടെ ഡിപ്പോസിറ്റ്/സംസ്ഥാനത്തിൽ നിന്ന് സംസ്ഥാനത്തേക്ക് ടൈറ്റിൽ ഡീഡുകളുടെ ഡിപ്പോസിറ്റ് മെമ്മോറാണ്ടം എന്നിവയിൽ അടയ്‌ക്കേണ്ട സ്റ്റാമ്പ് ഡ്യൂട്ടി.

ഉദാഹരണത്തിന്, രാജസ്ഥാനിൽ, അടയ്‌ക്കേണ്ട സ്റ്റാമ്പ് ഡ്യൂട്ടി പരമാവധി ₹25 ലക്ഷത്തിന് (വ്യവസ്ഥയ്ക്ക് വിധേയമായി) വിധേയമായി ലോൺ തുകയുടെ 0.25% ആണ് + സ്റ്റാമ്പ് ഡ്യൂട്ടിയിലെ സർചാർജ് (30%) ; അടയ്‌ക്കേണ്ട രജിസ്ട്രേഷൻ ഫീസ് പരമാവധി ₹25,000 ന് വിധേയമായി 1% ആണ് (വ്യവസ്ഥയ്ക്ക് വിധേയമായി)1.

പഞ്ചാബിൽ, അടയ്‌ക്കേണ്ട സ്റ്റാമ്പ് ഡ്യൂട്ടി സെക്യുവേർഡ് തുകയുടെ 0.25% ആണ്. അതേസമയം, ഡോക്യുമെൻ്റിൻ്റെ മൂല്യത്തെ അടിസ്ഥാനമാക്കി 2% രജിസ്ട്രേഷൻ ഫീസ് ഉണ്ട്, എന്നാൽ ഈ ഫീസ് ₹2,00,000 കവിയാൻ പാടില്ല. (വ്യവസ്ഥകൾക്ക് വിധേയമായി)2. നിങ്ങളുടെ ലെൻഡർ ഈ പ്രക്രിയയിലൂടെ നിങ്ങളെ നയിക്കും.

1.https://igrs.rajasthan.gov.in/writereaddata/Portal/Images/fees_new.pdf
2.https://revenue.punjab.gov.in/sites/default/files/Document%20wise%20Detail%20of%20Stamp%20Duty.pdf

ഹോം ലോൺ ഇൻഷുറൻസ്

ജീവിതം പ്രവചനാതീതമാണ്. അതിനാൽ, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഭാവി സുരക്ഷിതമാക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്. നിർഭാഗ്യവശാൽ നിങ്ങളുടെ മരണം സംഭവിച്ചാൽ കുടിശ്ശികയുള്ള ഹോം ലോണിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ,നിങ്ങൾക്ക് ലോൺ ലഭ്യമാക്കിയ പ്രോപ്പർട്ടിക്ക് മേൽ ഇൻഷുറൻസ് വാങ്ങാം കൂടാതെ/അല്ലെങ്കിൽ ഒരു ലൈഫ് ഇൻഷുറൻസ് വാങ്ങാം.

നിർഭാഗ്യകരമായ എന്തെങ്കിലും സംഭവമുണ്ടായാൽ, ഇൻഷുറൻസ് കമ്പനി കുടിശ്ശികയുള്ള ഹോം ലോൺ അടച്ചുതീർക്കും, നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഒരു വീട് സ്വന്തമാക്കുന്നതിനുള്ള സുരക്ഷ ഉണ്ടായിരിക്കും.

നിങ്ങളുടെ ഹോം ലോണിൽ ഇൻഷുറൻസ് എടുക്കുന്നത് ഒരു പ്രധാന ഘട്ടമാണ്. മരണം മാത്രമല്ല, വൈകല്യം, തൊഴിലില്ലായ്മ തുടങ്ങിയ സാഹചര്യങ്ങൾക്കും പരിരക്ഷ നൽകുന്ന ഇൻഷുറൻസ് തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. ലഭ്യമായ എല്ലാ പോളിസികളും പഠിക്കുകയും നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒന്ന് തിരഞ്ഞെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

നിങ്ങളുടെ ഹോം ലോൺ EMI കൾ അടയ്ക്കുമ്പോൾ ഹോം ലോൺ പ്രൊട്ടക്ഷൻ പ്ലാൻ എടുക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ വീടിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ അല്ലെങ്കിൽ നിങ്ങളുടെ EMI അടയ്ക്കുന്നത് തുടരാൻ കഴിയുന്നില്ലെങ്കിൽ ഇത് നിങ്ങളെ സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. നിർഭാഗ്യകരമായ ഒരു സാഹചര്യത്തിൽ, ഹോം ഇൻഷുറൻസ് പോളിസി നിങ്ങളുടെ ഹോം ലോൺ തിരിച്ചടയ്ക്കാനും സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നു. പ്രോപ്പർട്ടി / ലൈഫ് ഇൻഷുറൻസ് എടുക്കാൻ എച്ച് ഡി എഫ് സി ബാങ്ക് നിർബന്ധിക്കുന്നില്ലെങ്കിലും, ഇൻഷുറൻസ് എടുക്കുന്നതിൻ്റെ പ്രയോജനങ്ങൾ മനസ്സിലാക്കാൻ എച്ച് ഡി എഫ് സി ബാങ്ക് ബാങ്ക് ഉപഭോക്താക്കളെ സഹായിക്കുന്നു.

ഞങ്ങളുടെ ലോൺ വിദഗ്ധരിൽ നിന്ന് കോൾ ലഭിക്കുന്നതിന് നിങ്ങളുടെ വിശദാംശങ്ങൾ പങ്കിടുക!

Thank you!

നിങ്ങള്‍ക്ക് നന്ദി!

ഞങ്ങളുടെ ലോൺ വിദഗ്‍ധൻ താമസിയാതെ നിങ്ങളെ വിളിക്കും!

ഒകെ

എന്തോ തകരാർ സംഭവിച്ചു!

ദയവായി വീണ്ടും ശ്രമിക്കുക

ഒകെ

ഒരു പുതിയ ഹോം ലോണിനായി അന്വേഷിക്കുകയാണോ?

ഞങ്ങൾക്ക് ഒരു മിസ്ഡ് കോൾ നൽകുക

Phone icon

+91-9289200017

പെട്ടന്ന്‍ അടയ്ക്കൂ

ലോണ്‍ കാലാവധി

15 വർഷങ്ങൾ

പലിശ നിരക്ക്

8.50.% പ്രതിവർഷം.

ഏറ്റവും ജനപ്രിയമായ

ലോണ്‍ കാലാവധി

20 വർഷങ്ങൾ

പലിശ നിരക്ക്

8.50.% പ്രതിവർഷം.

ടേക്ക് ഇറ്റ്‌ ഈസി

ലോണ്‍ കാലാവധി

30 വർഷങ്ങൾ

പലിശ നിരക്ക്

8.50.% പ്രതിവർഷം.

800 ഉം അതിൽ കൂടുതലുമുള്ള ക്രെഡിറ്റ് സ്കോറിന്*

* ഇന്നത്തെ പ്രകാരമാണ് ഈ നിരക്കുകൾ,

നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് ഉറപ്പില്ലേ?

Banner
"HDFC ഹൌസിംഗ് ഫൈനാന്‍സിന്‍റെ ദ്രുത സേവനത്തെയും വിവര സേവനങ്ങളെയും അഭിനന്ദിക്കുക"
- അവിനാഷ്കുമാര്‍ രാജ്പുരോഹിത്,മുംബൈ

നിങ്ങളുടെ വിശദാംശങ്ങൾ പങ്കുവെച്ചതിന് നന്ദി

₹198341
₹198341
₹198341
₹198341
തവണ ഷെഡ്യൂൾ കാണുക

EMI ബ്രേക്ക്‌-ഡൌണ്‍ ചാര്‍ട്ട്

ഒരു ഹോം ലോണിന് ഓൺലൈനായി അപേക്ഷിക്കുക

4 ലളിതമായ ഘട്ടങ്ങളിൽ ഓൺലൈൻ ഹോം ലോൺ അനുമതി

  • ഓണ്‍ലൈനില്‍ അപേക്ഷിക്കുക
  • ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യുക
  • ഫീസുകൾ പേ ചെയ്യുക
  • അപ്രൂവൽ നേടുക

എനിക്കാവശ്യമുള്ള വായ്പ തുക

₹ 1 ലക്ഷം ₹ 10 കോടി
അല്ലെങ്കിൽ ഹോം ലോണിന് മിസ്സ്ഡ് കോൾ: +91 9289200017